Kanni 20 Perunnal

September 21, 2026

Kanni 20 Perunnal

കർത്താവിൽ പ്രിയരേ
ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ 2026 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 04 വരെ പരി. യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കായും ഇടവക മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമ്മികത്വത്തിലും കോതമംഗലം മേഖല മെത്രാപ്പോലിത്ത അഭി. എലിയാസ് മോർ യൂലിയോസ് തിരുമേനിയുടെയും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെയും സഹകാർമ്മികത്വത്തിലും അനുഗ്രഹകരമായി നടത്തുവാൻ ദൈവത്തിൽ ആശ്രയിച്ച് ക്രമീകരണങ്ങൾ ചെയ്ത‌ിരിക്കുന്നു. ദൈവമക്കൾ നേർച്ചകാഴ്‌ചകളുമായി പ്രാർത്ഥനയോടെ പരിശുദ്ധ ബാവായുടെ ശ്രാദ്ധപ്പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

വികാരി  

← Back to all news